രണ്ടുതവണ വിഷം കുത്തിവച്ചിട്ടും മരിച്ചില്ല ; ഒടുവില്‍ ബോധം തെളിച്ചു, സംസാരിച്ചെന്ന് ക്രസ്റ്റ പൈക്കിന്റെ അഭിഭാഷകന്
വിഷാംശം ശരീരത്തില്‍ കുത്തിവെച്ചുള്ള വധശിക്ഷാ ശ്രമം പരാജയപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് 50 കാരിയായ ക്രിസ്റ്റ അപകട നില തരണം ചെയ്ത് സംസാരിച്ചു തുടങ്ങിയത്.
അമേരിക്കയിലെ ടെന്നസിയില്‍ വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ട് ഗുരുതരാവസ്ഥയിലായ തടവുകാരി ക്രിസ്റ്റ പൈക്ക് ബോധം വീണ്ടെടുത്ത് സംസാരിച്ചു തുടങ്ങിയതായി അഭിഭാഷകര്‍ അറിയിച്ചു. മാരകമായി വിഷാംശം ശരീരത്തില്‍ കുത്തിവെച്ചുള്ള വധശിക്ഷാ ശ്രമം പരാജയപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷമാണ് 50 കാരിയായ ക്രിസ്റ്റ അപകട നില തരണം ചെയ്ത് സംസാരിച്ചു തുടങ്ങിയത്.
എല്ലാ പ്രതിസന്ധികളേയും അതിജീവിച്ച് ക്രിസ്റ്റ പൈക്ക് ഇപ്പോള്‍ ബോധവതിയാണ്, അവര്‍ സംസാരിക്കുന്നുണ്ട്, നിര്‍ണായകമായ വൈദ്യ ചികിത്സയും തുടരുകയാണ്, അഭിഭാഷകന് വ്യക്തമാക്കി.
സെപ്തംബര്‍ 30 നാണ് ക്രസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ചത്. രണ്ടുതവണ മാരക വിഷം കുത്തിവച്ചിട്ടും മരണം സംഭവിക്കാതിരുന്നതിനെ തുടര്‍ന്ന് ആരോഗ്യ നില വഷളായ ഇവരെ നാഷ്വില്ലിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
1996 ല്‍ സഹപാഠിയായ കോളിന് സ്ലെമ്മറെ കൊലപ്പെടുത്തിയ കേസിലാണ് ക്രിസ്റ്റ പൈക്കിന് വധശിക്ഷ കിട്ടിയത്. വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഈ വര്‍ഷം അവസാനിക്കുന്നതുവരെ സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും നിര്‍ത്തിവയ്ക്കാന്‍ ടെന്നസി ഗവര്‍ണര്‍ ഉത്തരവിട്ടിരുന്നു.
.jpg)


