ഹാൻ്റാ വൈറസിന് ജനിതകമാറ്റമില്ല; ലോകാരോഗ്യ സംഘടന
ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ ഹാൻ്റാ വൈറസിനെപ്പറ്റിയുള്ള ഏറ്റവും പുതിയ വാർത്ത ലോകത്താകെ ആശ്വാസമായിരിക്കുകയാണ്. കോവിഡ് പോലെ ഒരു മഹാമാരിയായി ഹാൻ്റാ വൈറസും മാറുമോ എന്നുള്ളതായിരുന്നു നിലനിന്നിരുന്ന ആശങ്ക. എന്നാൽ ആ ആശങ്കയ്ക്ക് ശമനമായി.
ഹോണ്ടിയസ് ക്രൂയ്സ് കപ്പലിലെ ശ്വാസ കോശ വൈറസായ ഹാൻ്റ വൈറസിന് ജനിതക മാറ്റമില്ലെന്നതാണ് ഏറ്റവും പുതിയ വിവരങ്ങൾ. ഇത് കൂടുതൽ അപകടകാരിയാകില്ല. അപകടകരമായ ഒരു അവ്സ്ഥയിലേക്ക് ഇത് മാറിയിട്ടില്ലെന്നും യൂറോപ്യൻ ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ലഭ്യമായ വൈറസുകൾ പരിശോധിച്ചതിൽ നിന്നുമുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇത് പുറത്ത് വന്നിരിക്കുന്നത്. രോഗത്തിൻ്റെ ലക്ഷണങ്ങൾ കാണപ്പെടുന്നതിന് മുന്നേ തന്നെ രോഗിയിൽ വൈറസിൻ്റെ സാനിധ്യം ഉണ്ടെന്നതാണ് പകരാൻനുള്ള സാധ്യത വിദഗ്ധർ തള്ളിക്കളയാതിരിക്കാനുള്ള കാരണം.
നിലവിൽ ഹാൻ്റാ വൈറസ് സ്ഥിരീകരിച്ചിരുന്നവരുടെ ഏറ്റവും പുതിയ പരിശോധനാ ഫലങ്ങളും നെഗറ്റീവായിരിക്കുകയാണ്. മൂന്ന് പേരാണ് ഇതുവരെ ഹാൻ്റാ വൈറസ് ബാധകാരണം മരണപ്പെട്ടത്. ആദ്യം ഹാൻ്റാ വൈറസ് റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ രോഗികളെ ചികിത്സിക്കാൻ മുന്നിട്ടിറങ്ങിയ ഡോക്ടറുടെ പരിശോധനാ ഫലവും ഇതോടെ നെഗറ്റീവായി.
.jpg)

