ഹബീബി അങ്കിള്‍ സാം, ഇറാനിലേക്ക് വരൂ ; യുഎസിനെ പരിഹസിച്ച് ഇറാന്‍ എംബസി
Sep 4, 2026, 08:16 IST
യുഎസും ഇറാനും തമ്മില്‍ ആക്രമണം വീണ്ടും ശക്തമായതിന് പിന്നാലെയാണ് യുഎസിനെ പരിഹസിച്ചുകൊണ്ടുള്ള ഇറാന്റെ പോസ്റ്റ്.
യുഎസിനെ പരിഹസിച്ച് സിയറ ലിയോണിലെ ഇറാന്‍ എംബസി. ഹബീബി (അങ്കിള്‍ സാം) ഇറാനിലേക്ക് വരൂ എന്ന തലക്കെട്ടിലുള്ള എക്‌സ് പോസ്റ്റിലൂടെയാണ് ഇറാന്റെ പരിഹാസം. ഹോര്‍മുസ് കടലിടുക്കിന്റെ ത്രീഡി ഭൂപടത്തിന് പുറത്ത് മൈന്‍സ്വീപ്പര്‍ ഗെയിം കളിക്കുന്നതിന്റെ 35 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഇതിനൊപ്പം സിയറ ലിയോണിലെ ഇറാന്‍ എംബസി എക്‌സില്‍ പങ്കുവച്ചിട്ടുള്ളത്. അമേരിക്കയെ മനുഷ്യരൂപത്തില്‍ പ്രതിനിധീകരിക്കുന്ന കാര്‍ട്ടൂര്‍ ചിത്രത്തിന്റെ പേരാണ് അങ്കിള്‍ സാം.
യുഎസും ഇറാനും തമ്മില്‍ ആക്രമണം വീണ്ടും ശക്തമായതിന് പിന്നാലെയാണ് യുഎസിനെ പരിഹസിച്ചുകൊണ്ടുള്ള ഇറാന്റെ പോസ്റ്റ്.
.jpg)

