ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതം സുഗമമാക്കാൻ വിവിധ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ; ബ്രിട്ടീഷ് പ്രധാനമന്ത്രി

keir

ഗൾഫ് മേഖലയിലെ കപ്പൽ ഗതാഗതം സുഗമമാക്കാൻ വിവിധ രാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമർ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനാണ് വലിയ പ്രാധാന്യം നൽകുന്നത്.  ആഴ്ചാസാനത്തോടെ വിദേശകാര്യസെക്രട്ടറി യുവെറ്റ് കോപ്പർ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനിലെ ജീവിതച്ചെലവ് കുറക്കാനുള്ള ഏറ്റവും നല്ല പോംവഴി മിഡിൽ ഈസ്റ്റിലെ യുദ്ധം നിർത്തുകയെന്നതാണ്. കപ്പൽ സുരക്ഷ ഉറപ്പാക്കാൻ വേണ്ടി 32 രാജ്യങ്ങൾ ഒപ്പുവെച്ച മെമ്മോറാണ്ടത്തിൽ യു.കെയും ഭാഗമായിട്ടുണ്ട്. 

അമേരിക്ക നാറ്റോയിൽ നാറ്റോയിൽ  നിന്ന് പിന്മാറാൻ ആലോചിക്കുന്നു എന്ന വാർത്തകളോട് പ്രതികരിക്കവെ, നാറ്റോ ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക സഖ്യമാണെന്നും അതിൽ ബ്രിട്ടൻ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്തുതന്നെ സമ്മർദ്ദമുണ്ടായാലും ഞാൻ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ബ്രിട്ടന്റെ ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയായിരിക്കും. ഇത് ഞങ്ങളുടെ യുദ്ധമല്ലെന്ന് ഞാൻ വ്യക്തമാക്കുന്നു. ഇതിലേക്ക് ഞങ്ങൾ വലിച്ചിഴയ്ക്കപ്പെടില്ല. എന്നാൽ പ്രതിരോധം, സുരക്ഷ, സാമ്പത്തിക ഭാവി എന്നിവയുടെ കാര്യത്തിൽ യൂറോപ്പുമായി കൂടുതൽ അടുത്ത ബന്ധം പുലർത്തേണ്ടത് അനിവാര്യമാണ്.

ഗൾഫ് മേഖലയിലൂടെയുള്ള ചരക്കുനീക്കം പുനരാരംഭിക്കുന്നതിനും കപ്പലുകളുടെയും നാവികരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങൾക്കാണ് ബ്രിട്ടൻ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ യുദ്ധത്തിൽ നാറ്റോ ഇടപെടാത്തതിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. നാറ്റോ സഖ്യത്തിലുള്ള മറ്റ് രാജ്യങ്ങൾ ഭീരുക്കളാണെന്നും സഖ്യത്തിൽ നിന്നും പുറത്ത് പോകുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Tags