ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷം ; യുഎഇയിൽ വിമാന സർവീസുകളിൽ നിയന്ത്രണം
ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് യുഎഇയിൽനിന്നുള്ള വിമാന സർവീസുകളിൽ വീണ്ടും മാറ്റങ്ങൾ. എമിറേറ്റ്സ്, ഇത്തിഹാദ് എയർവേയ്സ്, ഫ്‌ലൈദുബൈ, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളുടെ ചില സർവീസുകൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട്. അതേസമയം, ചില പ്രാദേശിക, അന്താരാഷ്ട്ര വിമാനക്കമ്പനികൾ നിയന്ത്രിത രീതിയിൽ സർവീസുകൾ പുനരാരംഭിച്ചു.
ഇന്നലെ യു.എസ് സേന ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമായത്. തുടർന്ന് ഇറാൻ ബഹ്റൈൻ, കുവൈത്ത്, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ താൽപര്യങ്ങൾ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോർട്ട്. ഇതോടെ മേഖലയിലെ വ്യോമപാതകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ശക്തമായി.
എമിറേറ്റ്സിന്റെ ദുബൈ-ബസ്റ EK945 സർവീസ് റദ്ദാക്കി. ദുബൈ-സൂറിച്ച് EK087, ദുബൈ-ലണ്ടൻ ഹീത്രൂ EK029 സർവീസുകൾ വൈകി. അതേസമയം ദുബൈ-ബഹ്റൈൻ EK837, EK839 സർവീസുകളും ദുബൈ-കുവൈത്ത് EK857 സർവീസും പ്രവർത്തിക്കുന്നുണ്ട്.
.jpg)

