അയത്തുള്ള അലി ഖമനെയുടെ ഖബറടക്കം ; വിലാപയാത്രയില്‍ രണ്ടുകോടി ജനങ്ങളെത്തുമെന്ന് റിപ്പോര്‍ട്ട്

ayatollah ali khamenei

മൂന്ന് ദിവസങ്ങളിലായായി തലസ്ഥാനമായ ടെഹറാന്‍, ഖോം, മഷ്ഹദ് എന്നിവിടങ്ങളില്‍ വിലാപയാത്ര നടക്കും.

കൊല്ലപ്പെട്ട് മൂന്ന് മാസത്തിനൊടുവില്‍, മുന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കായുള്ള വിലാപയാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി ഇറാന്‍. മൂന്ന് ദിവസത്തെ ചടങ്ങുകള്‍ നടത്താനാണ് തീരുമാനം. അമേരിക്കയുമായി സമാധാന ധാരണ പ്രതീക്ഷിക്കുന്നതിനാല്‍, തീയതി പ്രഖ്യാപിക്കുന്നത് ഇതിന് ശേഷമാകുമെന്നാണ് കരുതുന്നത്.

വധിക്കപ്പെട്ട ശേഷം ഒരു ചിത്രം പോലും പുറത്തുവന്നിട്ടില്ല. മറ്റു വിവരങ്ങളൊന്നുമില്ല.  ഒന്നര മുതല്‍ രണ്ടുകോടി വരെ ആളുകള്‍ ഒഴുകിയെത്തുന്നതായിരിക്കും അയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്ര. മൂന്ന് ദിവസങ്ങളിലായായി തലസ്ഥാനമായ ടെഹറാന്‍, ഖോം, മഷ്ഹദ് എന്നിവിടങ്ങളില്‍ വിലാപയാത്ര നടക്കും. രാജ്യം കണ്ട ഏറ്റവും വലിയ വിലാപ യാത്രകളിലൊന്നാകും ഇത്. ഇറാനില്‍ ആത്മീയ പശ്ചാത്തലമുള്ള നേതാക്കളുടെ സംസ്‌കാര ചടങ്ങുകള്‍ വികാരഭരിതമാകാറുണ്ട്. ഒന്നര മുതല്‍ 2 കോടി ജനങ്ങളെയാണ് പ്രതീക്ഷിക്കുന്നത്.

തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഷിയാ വിഭാഗത്തിന് പ്രാധാന്യമേറിയ മുഹറത്തോട് അനുബന്ധിച്ചായിരിക്കും ചടങ്ങുകള്‍. അങ്ങനെയെങ്കില്‍ ഈ മാസം പകുതിയോടെ നടന്നേക്കും. 

Tags