ഇസ്രയേലിൽ സർക്കാർ രൂപീകരണ ചർച്ചകൾ തുടങ്ങി; നെതന്യാഹുവിന് സ്വന്തം മുന്നണിയിൽ നിന്ന് തിരിച്ചടി

Government formation talks begin in Israel; Netanyahu faces setback from his own front

ടെല്‍ അവീവ്: ഇസ്രയേല്‍ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികളുമായി പ്രസിഡന്റ് ഐസക് ഹെര്‍സോഗ് ചര്‍ച്ചകള്‍ തുടങ്ങി. പാര്‍ലമെന്റായ നെസറ്റില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ, കൂടുതൽ പാര്‍ട്ടികളുടെ പിന്തുണ ആര്‍ക്കാണെന്ന് വിലയിരുത്തുകയാണ് പ്രസിഡന്റ് ലക്ഷ്യമിടുന്നത്. ഇതിനിടെ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സ്വന്തം മുന്നണിയില്‍ നിന്നും തിരിച്ചടി നേരിട്ടു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെതന്യാഹുവിനെ നിര്‍ദേശിക്കില്ലെന്ന് സഖ്യകക്ഷിയായ യുണൈറ്റഡ് തോറാ ജൂദായിസം സഖ്യത്തിലെ ദേഗല്‍ ഹാതോറ പാര്‍ട്ടി വ്യക്തമാക്കി.

സഖ്യത്തിലെ ഏഴ് എം.പിമാരിൽ നാലുപേരും ദേഗൽ ഹാതോറ പാർട്ടിയിൽ നിന്നുള്ളവരാണ്. ഈ പാർട്ടി പിന്തുണ പിൻവലിച്ചതോടെ നെതന്യാഹുവിനുള്ള പിന്തുണ 49 ആയി കുറഞ്ഞു. സർക്കാരുണ്ടാക്കാൻ 61 എം.പിമാരുടെ പിന്തുണയാണ് വേണ്ടത്. തെരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ മുന്നണിക്ക് 53 സീറ്റുകളും പ്രതിപക്ഷമായ ഗാഡി ഐസന്‍കോട്ടിന്റെ മുന്നണിക്ക് 48 സീറ്റുകളുമാണ് ലഭിച്ചത്. അതേസമയം, ചരിത്ര വിജയം നേടിയ അറബ് പാര്‍ട്ടികള്‍ (19 സീറ്റുകൾ) നെതന്യാഹുവിനെ താഴെയിറക്കാന്‍ പ്രതിപക്ഷവുമായി സഖ്യത്തിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. വോട്ടെടുപ്പ് വന്നാൽ ഐസന്‍കോട്ടിനെ പിന്തുണയ്ക്കുമെന്നാണ് സൂചന.

Tags