പൊന്മുട്ടയിടുന്ന താറാവ് ..! ഇറച്ചിക്കായി അറുത്ത താറാവിന്റെ വയറ്റിൽ സ്വർണ്ണം
ബെയ്ജിങ്: ഇറച്ചിക്കായി അറുത്ത താറാവിന്റെ വയറ്റിൽ സ്വർണം കണ്ടെത്തി. മധ്യചൈനയിലെ ഹുനാൻ പ്രവിശ്യയിലെ ലോങ്ഹുയി കൗണ്ടിയിലാണ് സംഭവം. ഗ്രാമീണൻ കറിവയ്ക്കാനായി മുറിച്ച താറാവിന്‍റെ വയറ്റിൽ തിളങ്ങുന്ന തരികൾ കണ്ടെത്തുകയായിരുന്നു.ഏകദേശം 1.6 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് താറാവിന്‍റെ വയറ്റിൽ നിന്ന് കിട്ടിയത്.
tRootC1469263">കൗണ്ടിയുടെ വടക്ക് നിന്ന് തെക്കോട്ട് ഒഴുകുന്ന ചെൻഷുയി നദി മുന്ഡപ് സ്വർണഖനിക്ക് പേരുക്കേട്ട സ്ഥലമായിരുന്നു. പുഴയോരത്തെ ചെളിയിലും മണ്ണിലും ഇര തേടുന്നതിനിടെ താറാവ് സ്വർണത്തരികൾ വിഴുങ്ങിയതാകാമെന്നാണ് നിഗമനം. അധികൃതർ ഈ സ്വർണത്തിന്‍റെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണ്. ചൈനയിലെ നിയമപ്രകാരം ഭൂമിക്കടിയിൽ നിന്ന് ലഭിക്കുന്ന ധാതുക്കൾ സർക്കാരിന്‍റേതാണ്. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
.jpg)


