ഗസ്സയിൽ ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 18 പേർ കൊല്ലപ്പെട്ടു
ദെയ്ർ അൽ ബലാഹ്: ഗസ്സയിൽ ശനിയാഴ്ച ഇസ്രായേൽ നടത്തിയ വെടിവെപ്പിൽ 18 പേർ കൊല്ലപ്പെട്ടതായി ഗസ്സയിലെ ആശുപത്രികൾ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ടവരിൽ എട്ടുപേർ ഭക്ഷണം തേടി വന്നവരായിരുന്നു.
വ്യോമാക്രമണവും കരയിലൂടെയുള്ള സഹായ വിതരണത്തിലെ നിയന്ത്രണങ്ങളും കാരണം കടുത്ത പട്ടിണിയിലാണ് പലസ്തീൻ ജനത.
tRootC1469263">മേയ് 27 മുതൽ ജൂലൈ 31 വരെ ഗസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻറെ (ജി.എച്ച്.എഫ്) കേന്ദ്രങ്ങളുടെ പരിസരത്ത് 859 പേർ കൊല്ലപ്പെട്ടുവെന്ന് വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗസ്സയിലെ ഭക്ഷണ വാഹനവ്യൂഹങ്ങളുടെ വഴികളിലും നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.
.jpg)


