ഗാസയിലെ ആക്രമണം ; 51 പലസ്തീൻകാരും 5 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു

gaza
gaza

ജറുസലം: ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ രൂക്ഷ ആക്രമണങ്ങളിൽ 51 പലസ്തീൻകാർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ബെയ്ത്ത് ഹനൂമിൽ സ്‌ഫോടനത്തിൽ 5 ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടു. 14 സൈനികർക്കു പരുക്കേറ്റു. ദോഹയിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഇരുപക്ഷത്തെയും 80 ശതമാനത്തോളം ഭിന്നതകൾ പരിഹരിച്ചെങ്കിലും അന്തിമ ധാരണയാകാൻ ഏതാനും ദിവസം കൂടിയെടുക്കുമെന്ന് ഇസ്രയേൽ അധികൃതർ പറഞ്ഞു.

tRootC1469263">

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് അടുത്തദിവസം ദോഹയിലെത്തും. വടക്കൻ ഗാസയിൽ വിദൂരനിയന്ത്രിത സ്‌ഫോടകവസ്തു പൊട്ടിയാണ് 5 സൈനികർ കൊല്ലപ്പെട്ടത്. സ്‌ഫോടനത്തിനുശേഷം കനത്ത വെടിവയ്പുമുണ്ടായി. രണ്ടാഴ്ച മുൻപു ഖാൻ യൂനിസിൽ സൈനികവാഹനത്തിൽ ഘടിപ്പിച്ച ബോംബ് പൊട്ടി 7 ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടിരുന്നു.

Tags