ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ മരണസംഖ്യ 61,709 കവിയുമെന്ന് അധികൃതര്‍
Feb 4, 2025, 20:04 IST


ഗാസ: ഒന്നര വര്‍ഷത്തോളം നീണ്ട ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 61,709 കവിയുമെന്ന് അധികൃതര്‍. കാണാതായവരുടെ എണ്ണം കൂടി ഉള്‍പ്പെടുത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്.
47,518 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു ഗാസ ആരോഗ്യ മന്ത്രാലയം നേരത്തേ പുറത്തുവിട്ട കണക്ക്. കൊല്ലപ്പെട്ട 76 ശതമാനം ഫലസ്തീനികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഗാസ ഭരണകൂടത്തിന്റെ ഇന്‍ഫര്‍മേഷന്‍ ഓഫിസ് തലവന്‍ സലാമ മഹറൂഫ് പറഞ്ഞു.