'ഒരു ചായക്കടക്കാരനില്‍ നിന്ന് മറ്റൊരു ചായക്കടക്കാരനിലേക്ക്' ; മോദിയുടെ യുകെ സന്ദര്‍ശനത്തിനിടെ ചിരി പടര്‍ത്തി ഇന്ത്യന്‍ വംശജനായ സംരഭകന്‍

modi
modi

ചെക്കേഴ്സില്‍ മോദി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലായിരുന്നു സംഭവം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിനിടയില്‍ ചിരി പടര്‍ത്തി ഇന്ത്യന്‍ വംശജനായ സംരംഭകന്റെ വീഡിയോ വൈറലാവുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കീര്‍ സ്റ്റാമറുമൊത്ത് ഔദ്യോഗിക വസതിയായി ചെക്കേഴ്സില്‍ മോദി നടത്തിയ സൗഹൃദ സംഭാഷണത്തിനിടയിലായിരുന്നു സംഭവം.

tRootC1469263">

യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അമല ചായ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകനായ അമല്‍ പട്ടേലാണ് ചിരി പടര്‍ത്തിയത്. വിവിധ ഇന്ത്യന്‍ ചേരുവകള്‍ ചേര്‍ത്ത ചായ അഖില്‍ പട്ടേല്‍ മോദിക്കും സ്റ്റാമറിനും നല്‍കുകയായിരുന്നു. മസാല ചായ ഇരുവര്‍ക്കും നല്‍കി കൊണ്ട് ചായയുടെ ചേരുവകളെ പറ്റി അഖില്‍ പട്ടേല്‍ ഇരുവര്‍ക്കും പറഞ്ഞു കൊടുത്തു. എന്നാല്‍ ഇതിനിടയില്‍ നരേന്ദ്ര മോദിക്ക് ചായ നല്‍കിയപ്പോള്‍ 'ഒരു ചായക്കടക്കാരനില്‍ നിന്ന് മറ്റൊരു ചായക്കടക്കാരനിലേക്ക്' (ലസ രവമശംമഹമ ീേ മിീവേലൃ) എന്ന് പറഞ്ഞതാണ് ചിരി പടര്‍ത്തിയത്. അഖിലിന്റെ സംഭാഷണത്തിന് പിന്നാലെ മോദി പൊട്ടി ചിരിക്കുന്നതായും വീഡിയോയില്‍ കാണാം. മോദിയുടെ എക്സ് അക്കൗണ്ടിലും അഖില്‍ പട്ടേലിന്റെ ചായ സംഭാഷണത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags