രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഗള്‍ഫ് പര്യടനത്തിലൂടെ വമ്പന്‍ കരാറുകളുമായി ഫ്രഞ്ച് പ്രസിഡന്റ്
Oct 21, 2026, 04:57 IST
യുഎഇ എണ്ണക്കമ്പനികളുമായി വിവിധ കരാറുകള്‍ക്ക് പുറമെ ബഹ്‌റൈനുമായി ആണവോര്‍ജ്ജ മേഖലയിലും കരാറൊപ്പിട്ടു.
രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഗള്‍ഫ് പര്യടനത്തിലൂടെ വമ്പന്‍ കരാറുകളുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍. യുദ്ധം കാരണം ഊര്‍ജ്ജ മേഖല പ്രതിസന്ധി നേരിടുമ്പോള്‍, തടസ്സമില്ലാത്ത ഊര്‍ജ്ജ വിതരണം ഉറപ്പാക്കാനുള്ള കരാറുകള്‍ക്കാണ് പ്രധാന ഊന്നല്‍. യുഎഇ എണ്ണക്കമ്പനികളുമായി വിവിധ കരാറുകള്‍ക്ക് പുറമെ ബഹ്‌റൈനുമായി ആണവോര്‍ജ്ജ മേഖലയിലും കരാറൊപ്പിട്ടു.
ആക്രമണങ്ങള്‍ കാരണവും കപ്പല്‍പ്പാതകള്‍ സ്തഭിച്ചും ആകെ താറുമാറായ ഊര്‍ജ്ജ മേഖല. ലോകമാകെ ഉയരുന്ന വിലക്കയറ്റം. ഈ സാഹചര്യത്തിലാണ് ഫ്രഞ്ച് പ്രസിഡണ്ടിന്റെ ഗള്‍ഫ് പര്യടനം ശ്രദ്ധേയമാവുന്നത്.
.jpg)


