മാവോ ചൈനീസ് ഏകാധിപതി എന്ന പരാമര്‍ശത്തില്‍ ക്ഷമാപണവുമായി ഫ്രഞ്ച് നായകന് കിലിയന്‍ എംബാപ്പെ
ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും ചൈനയിലെ ജനങ്ങളോടും അവരുടെ ചരിത്രത്തോടും തനിക്ക് ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
മുന്‍ ചൈനീസ് ഭരണാധികാരി മാവോ സേതുങ്ങുമായി ബന്ധപ്പെട്ട മീം പരാമര്‍ശത്തിനു പിന്നാലെയുണ്ടായ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ശേഷം ചൈനയിലെ ആരാധകരോട് പരസ്യമായി മാപ്പുപറഞ്ഞ് ഫ്രഞ്ച് ഫുട്ബോള്‍ താരം കിലിയന്‍ എംബാപ്പെ. താന്‍ നടത്തിയ പരാമര്‍ശം ചിന്താശൂന്യമായിരുന്നുവെന്നും ചൈനയിലും ലോകത്തെമ്പാടുമുള്ള ചൈനീസ് സമൂഹങ്ങളിലും ആളുകളുടെ വികാരത്തെ അത് വ്രണപ്പെടുത്തിയതായി മനസിലാക്കുന്നുവെന്നും എംബാപ്പെ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ആരെയും വേദനിപ്പിക്കാന്‍ ഉദേശിച്ചിരുന്നില്ലെന്നും ചൈനയിലെ ജനങ്ങളോടും അവരുടെ ചരിത്രത്തോടും തനിക്ക് ആഴത്തിലുള്ള ബഹുമാനമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
തന്റെ മുഖം ഉള്‍പ്പെടുത്തി നിര്‍മിച്ച ഇന്റര്‍നെറ്റ് മീമുകളെക്കുറിച്ച് എംബാപ്പെ സംസാരിക്കുന്ന ഒരു വീഡിയോ ആണ് വിവാദങ്ങള്‍ക്ക് കാരണമായത്. മീമുകളില്‍ ഏതാണ് പ്രിയപ്പെട്ടതെന്ന് ചോദിച്ചപ്പോള്‍, 'ചൈനീസ് ഏകാധിപതിയാണെന്ന് കരുതുന്ന ഒരാളുടെ ശരീരത്തില്‍ തന്റെ മുഖം ചേര്‍ത്ത മീം' എന്ന് എംബാപ്പെ മറുപടി നല്‍കുകയായിരുന്നു. ഇതിനു പിന്നാലെ 1949 മുതല്‍ 1976ല്‍ മരിക്കുന്നത് വരെ ചൈനയെ നയിച്ച മാവോ സേതുങ്ങിന്റെ ശരീരത്തില്‍ എംബാപ്പെയുടെ മുഖം ചേര്‍ത്തുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
.jpg)


