10 മാസത്തിനിടെ ഒമാനിലെത്തിയത് 3.4 ദശലക്ഷം വിദേശ സഞ്ചാരികൾ

oman
oman

ഒമാൻ വിനോദസഞ്ചാര മേഖലയിൽ ഈ വർഷം വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വർഷത്തെ ആദ്യ പത്ത് മാസത്തിനിടയിൽ 3.4 ദശലക്ഷം വിദേശ സഞ്ചാരികളാണ് രാജ്യം സന്ദർശിച്ചത്. ശൈത്യകാലം ആരംഭിച്ചതോടെ ഈ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകുമെന്നാണ് ഒമാൻ ദേശീയ സ്ഥിതിവിവര കേന്ദ്രം (NCSI) പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ സന്ദർശകരെത്തിയത് യു.എ.ഇ.യിൽ (9,33,415) നിന്നാണ്. ഇന്ത്യയിൽ നിന്നുള്ള 5,34,612 സഞ്ചാരികളും, 1,05,342 യെമനികളും, 1,04,895 സൗദി പൗരന്മാരും, 83,122 ജർമ്മൻ സ്വദേശികളും ഈ കാലയളവിൽ ഒമാൻ സന്ദർശിച്ചു. അറബ് രാജ്യങ്ങൾക്ക് പുറമെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ മുൻപന്തിയിലുള്ളത്.

tRootC1469263">

സന്ദർശകരുടെ എണ്ണത്തിലുള്ള ഈ കുതിച്ചുചാട്ടം രാജ്യത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവേകി. ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള ഹോട്ടലുകളിലാണ് 53.6 ശതമാനം സഞ്ചാരികളും താമസിച്ചത്. മൊത്തം 18,95,159 അതിഥികൾ 28,92,481 രാത്രികളാണ് രാജ്യത്ത് ചെലവഴിച്ചത്. തലസ്ഥാനമായ മസ്‌കത്തിലെ ഹോട്ടലുകളിൽ 70.2 ശതമാനവും, ദോഫാറിൽ 40.2 ശതമാനവും, വടക്കൻ ശർഖിയയിൽ 82.8 ശതമാനവും, വടക്കൻ ബാത്തിനയിൽ 73.2 ശതമാനവുമായിരുന്നു താമസക്കാരുടെ എണ്ണം. ഹോട്ടലുകളിലെ താമസക്കാരുടെ ഉയർന്ന എണ്ണം ടൂറിസം മേഖലയുടെ വിജയമാണ് വ്യക്തമാക്കുന്നത്.

വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വർധനവ് രാജ്യത്തെ തൊഴിൽ മേഖലയിലും പ്രതിഫലിച്ചു. ഒമാനിലെ ഹോട്ടലുകളിൽ ഈ കാലയളവിൽ 11,022-ൽ അധികം ആളുകൾ ജോലി ചെയ്തു, അതിൽ 3,683 ഒമാൻ പൗരന്മാരായിരുന്നു. ഇത് ടൂറിസം മേഖലയിലെ സ്വദേശിവത്കരണ ശ്രമങ്ങൾക്ക് കരുത്തേകുന്നതാണ്. അതേസമയം, രാജ്യത്തേക്ക് വിനോദസഞ്ചാരികൾ ഒഴുകിയെത്തിയതിന് പുറമെ, കഴിഞ്ഞ പത്ത് മാസത്തിനിടെ ഒമാനിൽ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത പൗരന്മാരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ടെന്ന് ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

Tags