വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ പ്രളയം രൂക്ഷം; 194 മരണം
മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്.
വടക്കുപടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ പ്രളയം രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 194 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് രക്ഷാപ്രവര്‍ത്തകര്‍ മരിച്ചതും ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു.
tRootC1469263">മൂന്ന് ജില്ലകളിലാണ് പ്രളയം അതിരൂക്ഷമായി ബാധിച്ചത്. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നാണ് പ്രളയമുണ്ടായതെന്നാണ് വിവരം. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് ഏകദേശം രണ്ടായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
പാക് സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ മോശം കാലാവസ്ഥയും ദുര്‍ഘടമായ പ്രദേശങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
.jpg)


