യു എസിൽ വിമാന സർവീസുകൾ പുനഃരാരംഭിച്ചു

flight

എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.

വാഷിങ്ടൺ: അമേരിക്കയിലുടനീളം വ്യോമഗതാഗതം നിശ്ചലമാക്കിയ സാങ്കേതിക തകരാർ പരിഹരിച്ചതിനെത്തുടർന്ന് വിമാന സർവീസുകൾക്ക് വീണ്ടും അനുമതി. 

എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. രാജ്യത്തുടനീളമുള്ള വിമാനങ്ങൾ കൈകാര്യം ചെയ്യുന്ന എയർ റൂട്ട് ട്രാഫിക് കൺട്രോൾ സെന്ററുകളെ ബാധിക്കുന്ന ആശയവിനിമയ തകരാറിനെ തുടർന്നാണ് വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നത്.

സംഭവത്തിന് പിന്നിൽ സൈബർ ആക്രമണമോ ഭീകരവാദ ബന്ധമോ ഉള്ളതായി സൂചനയില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്ക്‌വെയ്ൻ മുള്ളിൻ വ്യക്തമാക്കി. "ഇത് മറ്റൊരു 9/11 അല്ല, എല്ലാവരും സുരക്ഷിതരാണ്. നിലവിൽ ഇതൊരു ടെലികമ്മ്യൂണിക്കേഷൻ തകരാർ മാത്രമാണ്," അദ്ദേഹം പറഞ്ഞു.2023 ജനുവരിയിലാണ് അവസാനമായി രാജ്യവ്യാപകമായി ഒരു ഗ്രൗണ്ട് സ്റ്റോപ്പ് ഉണ്ടായത്.

Tags