ചുമതലയേറ്റതിന് പിന്നാലെ ഇസ്രയേലിനെതിരെ ആദ്യ മിസൈല്‍ ആക്രമണം ; അറ്റ് യുവര്‍ കമാന്‍ഡ്, സയ്യിദ് മുജ്തബ

iran

ആയത്തുല്ല ഖമനയിയുടെ മകന്‍ മുജ്തബ ഖമനയിയെയാണ് ഇറാന്‍ തങ്ങളുടെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.

പുതിയ പരമോന്നത നേതാവ് എന്നതിന് പിന്നാലെ ഇസ്രയേലിനെതിരെ ആദ്യത്തെ മിസൈല്‍ തൊടുത്ത് ഇറാന്‍. പുലര്‍ച്ചെയായിരുന്നു ഇറാന്റെ ആക്രമണം. ആയത്തുല്ല ഖമനയിയുടെ മകന്‍ മുജ്തബ ഖമനയിയെയാണ് ഇറാന്‍ തങ്ങളുടെ പരമോന്നത നേതാവായി തിരഞ്ഞെടുത്തത്.

പിതാവിന്റെ പിന്‍ഗാമിയായി അധികാരമേറ്റതിന് ശേഷമുള്ള മുജ്തബയുടെ ആദ്യത്തെ പ്രധാന സൈനിക നടപടി കൂടിയാണിത്.
അധിനിവേശ പ്രദേശങ്ങള്‍ എന്ന് ഇറാന്‍ വിശേഷിപ്പിക്കുന്ന സ്ഥലത്തേക്ക് മിസൈലുകള്‍ തൊടുത്തുവിട്ടതായാണ് ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിങ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ അറിയിച്ചത്.
അറ്റ് യുവര്‍ കമാന്‍ഡ്, സയ്യിദ് മുജ്തബ എന്നെഴുതിയ ചിത്രങ്ങളും ഇറാന്റെ സ്റ്റേറ്റ് മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

tRootC1469263">

Tags