കുവൈത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടിത്തം
Dec 15, 2025, 18:39 IST
കുവൈത്തിലെ അംഘാര മേഖലയിലുള്ള ഒരു മാലിന്യ സംസ്കരണ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസമാണ് തീപിടിത്തമുണ്ടായത്. തീ അണയ്ക്കുന്നതിനായി ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
തീ അനിയന്ത്രിതമായി മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ വേണ്ടി അഗ്നിശമന സേനാംഗങ്ങൾ വളരെ വേഗത്തിൽ നിയന്ത്രണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചുരുങ്ങിയ സമയം കൊണ്ട് തീ പൂർണ്ണമായും അണക്കുകയും ചെയ്തു.
tRootC1469263">ഭവത്തിൽ ആർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. അപകടമുണ്ടായ പ്രദേശം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്നതിനായി തുടർനടപടികളും സ്വീകരിച്ചിട്ടുണ്ട്.
.jpg)


