സെക്കന്തരാബാദിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം

The young man's head caught fire while repairing a car in Malappuram


സെക്കന്തരാബാദിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ വന്‍ തീപിടിത്തം. സ്വപ്നലോക് കോംപ്ലക്‌സിനാണ് തീപിടിച്ചത്. അപകടത്തില്‍ 6 പേര്‍ മരിച്ചു. മരിച്ചവരില്‍ 4 പേരും 22 വയസിന് താഴെയുള്ളവരാണെന്നാണ് വിലയിരുത്തലുകള്‍. ശിവ, പ്രശാന്ത്, പ്രമീള, ശ്രാവണി, ത്രിവേണി, വെന്നല എന്നിവരാണ് മരിച്ചത്.

കാര്‍ബണ്‍ ഡൈ ഓക്‌സൈഡും മറ്റു വിഷ പുകയും ശ്വസിച്ചതാണ് മരണകാരണമായതെന്ന് ഗാന്ധി ആശുപത്രിയിലെ ഡോക്ടര്‍ പറഞ്ഞു. തെലങ്കാനയിലെ വാറങ്കല്‍, ഖമ്മം സ്വദേശികളാണ് അപകടത്തില്‍ മരണപ്പെട്ടത്. നിലവില്‍ 6 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Share this story