അമേരിക്കയില്‍ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി പറന്ന യുദ്ധ വിമാനം ഇന്ന് അമൃത്സറില്‍ ഇറങ്ങും
Feb 5, 2025, 07:26 IST


അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തിലിനാണ് ട്രംപ് ഭരണഘൂടം തുടക്കം കുറിച്ചിരിക്കുന്നത്.
അമേരിക്കയില്‍ നിന്ന് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി പറന്ന യുദ്ധ വിമാനം ഇന്ന് അമൃത്സറില്‍ ഇറങ്ങും. 205 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരാണ് വിമാനത്തിലുളളത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തിലിനാണ് ട്രംപ് ഭരണഘൂടം തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അമേരിക്കയുടെ നടപടി.
ആദ്യഘട്ടത്തില്‍ മടക്കി അയക്കാനുള്ള 18000 ഇന്ത്യക്കാരുടെ പട്ടിക അമേരിക്ക തയ്യാറാക്കി. ഇവരെ ഘട്ടംഘട്ടമായി ഇന്ത്യയിലേക്ക് തന്നെ നാടുകടത്തും. രേഖകള്‍ ഇല്ലാതെ അമേരിക്കയില്‍ തുടരുന്ന വിദേശ പൗരന്‍മാരെ കുടിയൊഴിപ്പിക്കും എന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് പുറമെ ഗ്വാട്ടിമാല, പെറു, ഹോണ്ടുറാസ് രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് നിലവില്‍ നാടുകടത്തുന്നത്.