ഫിഫ ലോകകപ്പ്:സ്റ്റേഡിയങ്ങളില്‍ പ്രതിഷേധമുണ്ടായാല്‍ കളി നിര്‍ത്തിപ്പോകുമെന്ന് ഇറാന്‍
ഗ്രൂപ്പ് ജിയില്‍ ആണ് ഇറാന്‍. ജൂണ്‍ 15-ന് ലോസ് ആഞ്ചലസില്‍ വച്ചാണ് ഇറാന്റെ ആദ്യമത്സരം.
ഫിഫ ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങള്‍ക്കുള്ളില്‍ തങ്ങള്‍ അംഗീകരിക്കാത്ത പതാകകളോ ദേശീയ ടീമിനെതിരായ മുദ്രാവാക്യങ്ങളോ ഉയര്‍ന്നാല്‍ കളി നിര്‍ത്തിവെക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ കായിക മന്ത്രി അഹമ്മദ് ദുനിയമാലിയാണ് മുന്നറിയിപ്പ് നല്‍കിയത്. വിഷയം ഫിഫയെ നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
ഗ്രൂപ്പ് ജിയില്‍ ആണ് ഇറാന്‍. ജൂണ്‍ 15-ന് ലോസ് ആഞ്ചലസില്‍ വച്ചാണ് ഇറാന്റെ ആദ്യമത്സരം. ന്യൂസിലന്‍ഡാണ് ഇറാന്റെ എതിരാളികള്‍. തുടര്‍ന്ന് ജൂണ്‍ 21-ന് ഇതേ വേദിയില്‍ ബെല്‍ജിയവുമായും ജൂണ്‍ 26-ന് സീയാറ്റിലില്‍ വെച്ച് ഈജിപ്തുമായും ഇറാന്‍ ഏറ്റുമുട്ടും.
മത്സരങ്ങള്‍ക്കിടയില്‍ ദേശീയ ടീമിനെ ലക്ഷ്യമിട്ട് പ്രതിഷേധങ്ങള്‍ ഉണ്ടായാല്‍ അതില്‍ ഇടപെടാന്‍ ടീം അധികൃതര്‍ തയ്യാറാകുമെന്ന് ഇറാനിയന്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഇറാന്റെ കായിക മന്ത്രി അഹമ്മദ് ദുനിയമാലി പറഞ്ഞു. ലോകകപ്പില്‍ ഇറാന്‍ കളിക്കുന്ന സ്റ്റേഡിയങ്ങളില്‍ ഔദ്യോഗികമല്ലാത്ത പതാകകള്‍ കൊണ്ടുവരികയോ ദേശീയ ടീമിനെതിരെ മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ മത്സരം നിര്‍ത്തിവെക്കാന്‍ ടീം മാനേജര്‍ക്ക് പൂര്‍ണ്ണ ചുമതല നല്‍കിയിട്ടുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കൂടാതെ സീയാറ്റിലില്‍ നടക്കുന്ന ഈജിപ്തിനെതിരെയുള്ള മത്സരത്തില്‍ യാതൊരുവിധ തടസ്സങ്ങളും ഉണ്ടാകില്ലെന്ന് തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.
.jpg)

