ആശുപത്രിയില്‍ നിന്ന് വീണ്ടും ജയിലില്‍ എത്തി അമേരിക്കയില്‍ വധശിക്ഷയ്ക്ക് വിഷം കുത്തിവച്ച വനിതാ തടവുകാരി
വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ചിട്ടും മരിക്കാതായതോടെ സംഭവം വലിയ ചര്‍ച്ചയായി.
യുഎസിലെ ടെന്നീസിയില്‍ വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ച വനിതാ തടവുകാരി ക്രിസ്റ്റ പൈക്ക് (50) ആശുപത്രി വാസത്തിന് ശേഷം തിരിച്ചു ജയിലിലെത്തി. സെപ്തംബര്‍ 30ന് വധശിക്ഷ നടപ്പാക്കാനായി രണ്ടു തവണ മാരകമായ വിഷം കുത്തിവച്ചിട്ടും ക്രിസ്റ്റ പൈക്ക് മരണത്തെ അതിജീവിച്ചിരുന്നു.
വധശിക്ഷ നടപ്പാക്കാനായി വിഷം കുത്തിവച്ചിട്ടും മരിക്കാതായതോടെ സംഭവം വലിയ ചര്‍ച്ചയായി. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എല്ലാ വധശിക്ഷകളും ഗവര്‍ണര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
ഒരാഴ്ചയോളം ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ജയിലിലും ക്രിസ്റ്റൈ പൈക്കിന് ചികിത്സ തുടരും. ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുമ്പോള്‍ ഇവര്‍ മരണത്തെ അതിജീവിക്കില്ലെന്ന വാര്‍ത്ത വന്നെങ്കിലും ജീവന്‍ തിരിച്ചുപിടിക്കുകയായിരുന്നു.
.jpg)


