ജര്‍മ്മനിയില്‍ തീവ്ര വലതുപാര്‍ട്ടികളുടെ മുന്നേറ്റം തുടരുന്നു

germany

തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സിന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്.

ജര്‍മ്മനിയിലെ പ്രാദേശിക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന് കനത്ത തിരിച്ചടി. തലസ്ഥാനമായ ബെര്‍ലിനില്‍ തീവ്രഇടതുപക്ഷ പാര്‍ട്ടിയായ 'ഡി ലിങ്കെ' (Die Linke) ഒന്നാമതെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനമായ മെക്ലെന്‍ബര്‍ഗ്-വെസ്റ്റേണ്‍ പോമറേനിയയില്‍ തീവ്രവലതുപക്ഷ പാര്‍ട്ടിയായ 'ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി' വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതോടെ ജര്‍മ്മന്‍ ചാന്‍സലര്‍ ഫ്രീഡ്രിഷ് മെര്‍സിന്റെ രാജിക്കായുള്ള സമ്മര്‍ദ്ദം ശക്തമായിട്ടുണ്ട്.


ബെര്‍ലിനില്‍ 25.7 ശതമാനം വോട്ടുകള്‍ നേടിയാണ് ഡി ലിങ്കെ ഒന്നാം സ്ഥാനത്തെത്തിയത്. ചാന്‍സലര്‍ മെര്‍സിന്റെ പാര്‍ട്ടിയായ സി.ഡി.യു 18.8 ശതമാനം വോട്ടുകളുമായി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 1990-ല്‍ ജര്‍മ്മനിയുടെ പുനരേകീകരണത്തിന് ശേഷം ഇതാദ്യമായാണ് തലസ്ഥാന നഗരത്തില്‍ ഡി ലിങ്കെ ഒന്നാമതെത്തുന്നത്. മേയര്‍ സ്ഥാനം ഉറപ്പിക്കാന്‍ ഇവര്‍ക്ക് മറ്റ് പാര്‍ട്ടികളുടെ പിന്തുണ കൂടി ആവശ്യമാണ്. ബെര്‍ലിനില്‍ എ.എഫ്.ഡി (16.3%), ഗ്രീന്‍സ് (14.3%), എസ്.പി.ഡി (12.1%) എന്നിങ്ങനെയാണ് മറ്റ് പാര്‍ട്ടികളുടെ വോട്ട് വിഹിതം. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ ഉയര്‍ത്തുന്ന എ.എഫ്.ഡിക്ക് മറുപടിയായി 'തങ്ങളുടെ നഗരത്തില്‍ വെറുപ്പിന്മേല്‍ സ്‌നേഹവും നീതിയും വിജയം കണ്ടു' എന്ന് വിജയാഹ്ലാദത്തില്‍ ഡി ലിങ്കെയുടെ സ്ഥാനാര്‍ത്ഥിയായ എലിഫ് എറാള്‍പ്പ് പ്രതികരിച്ചു.

Tags