കാട്ടു തീ നിയന്ത്രിക്കുന്നതില്‍ വീഴ്ച ; കാനഡയ്‌ക്കെതിരെ യുഎസ് റിപ്പബ്ലിക്കന്‍ നേതാക്കള്‍
കാനഡയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക നേരിട്ട് ഇടപെടേണ്ട സാഹചര്യമുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
കാനഡയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടു തീ നിയന്ത്രിക്കുന്നതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് അമേരിക്കയിലെ നാല് റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ കാനഡ സര്‍ക്കാരിനെതിരെ രംഗത്ത്. കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയ്ക്കയച്ച സംയുക്ത കത്തിലാണ് മിഷിഗണില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.
കാനഡയുടെ തുടര്‍ച്ചയായ അനാസ്ഥ അംഗീകരിക്കാനാകില്ല. ക്ഷമയുടെ പരിധി കഴിഞ്ഞു. നടപടിക്ക് മാപ്പുപറയല്‍ ഇനി മതിയാകില്ലെന്നും ജോണ്‍ ജെയിംസ്, ജോണ്‍ മൂലനാര്‍, ജാക്ക് ബെര്‍ഗന്മാന്‍, ലിസ മക് ക്ലെയ്ന്‍ എന്നിവര്‍ കത്തില്‍ പറയുന്നു.
കാനഡയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ അമേരിക്ക നേരിട്ട് ഇടപെടേണ്ട സാഹചര്യമുണ്ടാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
അതേസമയം ആരോപണങ്ങള്‍ക്ക് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മറുപടി നല്‍കിയിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടേണ്ടത് അമേരിക്കയുടെ മാത്രം ഉത്തരവാദിത്വമല്ല അമേരിക്ക ഉള്‍പ്പെടെ എല്ലാവരുടേതുമാണെന്നാണ് മാധ്യമങ്ങളോടുള്ള പ്രതികരണം. പ്രാദേശിക ഭരണകൂടവുമായി സര്‍ക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് മാര്‍ക്ക് കാര്‍ണി പറഞ്ഞു.
.jpg)

