ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

khalida

ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ധാക്കയിലെത്തിയ വിദേശകാര്യമന്ത്രി ഖാലിദ് സിയയുടെ മകന്‍ താരിഖ് റഹ്‌മാനെ കണ്ട് അനുശോചനം അറിയിച്ചു. 

ബംഗ്‌ളദേശില്‍ ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ധാക്കയിലെത്തിയ വിദേശകാര്യമന്ത്രി ഖാലിദ് സിയയുടെ മകന്‍ താരിഖ് റഹ്‌മാനെ കണ്ട് അനുശോചനം അറിയിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം ജയശങ്കര്‍ താരിഖ് റഹ്‌മാന് കൈമാറി. ആയിരങ്ങളാണ് ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിനെത്തിയത്. ഇന്ത്യ ബംഗ്‌ളദേശ് ബന്ധം വഷളായിരിക്കെ ആണ് എസ് ജയശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്.

tRootC1469263">

Tags