മുജ്തബ ജീവനോടെയുള്ളതിന് തെളിവുകള്‍ ; കണ്ടെത്താന്‍ ശ്രമവുമായി സിഐഎയും മൊസാദും

Iran's new Supreme Leader Mojtaba Khamenei in coma? Reportedly has leg amputated

ഒരിക്കല്‍ പോലും മുജ്തബ പൊതുപരിപാടികളില്‍ പങ്കെടുത്തില്ല.

പശ്ചിമേഷ്യന്‍ യുദ്ധം നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയി എവിടെയെന്ന് കണ്ടുപിടിക്കാന്‍ കഴിയാതെ യുഎസും ഇസ്രയേലും. മാര്‍ച്ച് 9നാണ് മുജ്തബയെ ഇറാന്റെ മൂന്നാമത്തെ പരമോന്നത നേതാവായി നിയമിച്ചത്. എന്നാല്‍ അതിന് ശേഷം ഒരിക്കല്‍ പോലും മുജ്തബ പൊതുപരിപാടികളില്‍ പങ്കെടുത്തില്ല. പേര്‍ഷ്യന്‍ പുതുവര്‍ഷമായ നൗറൂസില്‍ ഇറാന്‍ ജനതയെ അഭിസംബോധന ചെയ്യാന്‍ പതിവുപോലെ പരമോന്നത നേതാവ് എത്തുമെന്ന് സിഐഎയും മൊസാദും ഉള്‍പ്പെടെ ലോകോത്തര ഇന്റലിജന്‍സ് ഏജന്‍സികള്‍ കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. നേരത്തെ എഴുതി തയ്യാറാക്കിയ പ്രസ്താവന മാത്രമാണ് മുജ്തബയില്‍ നിന്നുണ്ടായത്. ഇതോടെ മുജ്തബ എവിടെയാണെന്നതിലും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ചും ദുരൂഹത പടര്‍ന്നു.
എന്നാല്‍ മുജ്തബ ജീവനോടെയുണ്ടെന്നതിന് യുഎസ് ഇസ്രയേല്‍ ഇന്റലിജന്‍സിന് തെളിവുകള്‍ ലഭിച്ചു. മുജ്തബയുമായി കൂടിക്കാഴ്ചയ്ക്കായി ഇറാന്‍ നേതാക്കള്‍ സമയം തേടിയതടക്കം വിവരങ്ങള്‍ ഇവരുടെ പക്കലുണ്ട്. 
സുരക്ഷാ കാരണങ്ങള്‍കൊണ്ടാണ് മുജ്തബ പൊതു മധ്യത്തില്‍ ഇറങ്ങിവരാത്തതെന്നാണ് നിഗമനം.


 

Tags