എല്ലാം യുഎസ് പറഞ്ഞിട്ട് ; പ്രക്ഷോഭകാരികളുടെ കുറ്റസമ്മത വീഡിയോയുമായി ഇറാന്‍
കുറ്റ സമ്മത വീഡിയോകളില്‍ ചിലതില്‍ ആളുകള്‍ ഉപയോഗിച്ചെന്ന് പറയുന്ന നാടന്‍ തോക്കും ബോംബുകളും കാണിക്കുന്നുണ്ട്
സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമാകവേ പ്രതിഷേധത്തിന് പിന്നില്‍ അമേരിക്കയും ഇസ്രയേലുമെന്ന് ആവര്‍ത്തിക്കുകയാണ് ഇറാന്‍. പ്രതിഷേധക്കാരിലെ നൂറു പേരെ കണ്ണുകള്‍ മൂടിക്കെട്ടി വിലങ്ങണിയില്‍ ചിത്രീകരിച്ച വീഡിയോയിലാണ് ഏറ്റുപറച്ചിലുള്ളത്. വീഡിയോ ദേശീയ ടെലിവിഷനിലൂടെ ഇറാന്‍ സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.
tRootC1469263">
കുറ്റ സമ്മത വീഡിയോകളില്‍ ചിലതില്‍ ആളുകള്‍ ഉപയോഗിച്ചെന്ന് പറയുന്ന നാടന്‍ തോക്കും ബോംബുകളും കാണിക്കുന്നുണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ചുവെന്നാണ് വീഡിയോയില്‍ പറയുന്നത്. വിദേശ ശക്തികളാണ് ഇറാനിലെ സമാധാനം തകര്‍ക്കാനും ഭരണ കൂടത്തെ അട്ടിമറിക്കാനും ശ്രമിക്കുന്നതെന്ന വാദം ബലപ്പെടുത്താനാണ് വീഡിയോ ഭരണകൂടം പുറത്തുവിട്ടത്.
ഇറാനെതിരെ പ്രവര്‍ത്തിച്ചതില്‍ കുറ്റബോധമുണ്ടെന്ന് പലരും വീഡിയോയില്‍ പറയുന്നു.
അതോസമയം കൊടീയ പീഡന ശേഷമാണ് അവര്‍ ഇങ്ങനെ പ്രതികരിക്കുന്നതെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. ഇറാന്‍ സര്‍ക്കാര്‍ കാലങ്ങളായി ചെയ്യുന്നത് ഇങ്ങനെയാണെന്നും ആക്ടിവിസ്റ്റുകള്‍ പ്രതികരിച്ചു.
.jpg)


