സിറിയയുടെ മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍

EU envoys agree to use profits from frozen Russian assets for Ukraine
EU envoys agree to use profits from frozen Russian assets for Ukraine

14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം സിറിയയ്ക്കെതിരായ യുഎസ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

സിറിയയുടെ മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങള്‍ നീക്കം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍. സിറിയയുടെ പുനര്‍ നിര്‍മ്മാണത്തിനും സമാധാനം തിരികെ കൊണ്ട് വരാനുമുള്ള ശ്രമങ്ങള്‍ക്ക് പിന്തുണനല്‍കുന്നതായി ഇ യു വിദേശ കാര്യമേധാവി കാജ കല്ലാസ് അറിയിച്ചു.

14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനുശേഷം സിറിയയ്ക്കെതിരായ യുഎസ് ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ ഉത്തരവിടുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്യന്‍ യൂണിയന്റെ നയമാറ്റമെന്നാണ് സൂചന.

tRootC1469263">

കഴിഞ്ഞ 14 വര്‍ഷമായി യൂറോപ്യന്‍ യൂണിയന്‍ സിറിയക്കാര്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ടുണ്ടെന്നും അത് തുടരുമെന്നും കല്ലാസ് വ്യക്തമാക്കി. സമാധാനപരമായ സിറിയ കെട്ടിപ്പടുക്കുന്നതിന് സിറിയന്‍ ജനതയെ സഹായിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags