എച്ച്-വണ്‍ ബി വിസയുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പുതിയ തൊഴില്‍ കണ്ടെത്താന്‍ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം

Trump

പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, താത്കാലിക തൊഴില്‍ വിസയിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും.

അമേരിക്കയില്‍ എച്ച്-വണ്‍ ബി വിസയുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ പുതിയ തൊഴില്‍ കണ്ടെത്താന്‍ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രേസ് പിരീഡ് അവസാനിപ്പിക്കാന്‍ ട്രംപ് ഭരണകൂടം നീക്കം ആരംഭിച്ചു. പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ, താത്കാലിക തൊഴില്‍ വിസയിലുള്ളവര്‍ക്ക് ജോലി നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ രാജ്യം വിടേണ്ടി വരും. ഇന്ത്യക്കാരായ ഐടി പ്രൊഫഷണലുകളെയാണ് ഈ തീരുമാനം ഏറ്റവും പ്രതികൂലമായി ബാധിക്കുക.

 H-1B വിസകളുടെ അപേക്ഷാ ഫീസ് കുത്തനെ വര്‍ധിപ്പിച്ച നടപടിക്ക് പിന്നാലെയാണ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം. വിദേശ തൊഴിലാളികളെ വന്‍തോതില്‍ ആശ്രയിക്കുന്ന പ്രമുഖ അമേരിക്കന്‍ ഐടി കമ്പനികള്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. വിദേശ ജീവനക്കാരുടെ ഒഴിവുകളിലേക്ക് അമേരിക്കക്കാര്‍ക്ക് തന്നെ കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുകയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.

Tags