ജീവനക്കാർ മൊബൈലിൽ കളിച്ചു ; അമ്യൂസ്മെന്‍റ് പാർക്കിൽ ട്രാംപോളിൽ കളിക്കുക്കുകയായിരുന്ന നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

ജീവനക്കാർ മൊബൈലിൽ കളിച്ചു ; അമ്യൂസ്മെന്‍റ് പാർക്കിൽ ട്രാംപോളിൽ കളിക്കുക്കുകയായിരുന്ന നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു
കിയവ് : അമ്യൂസ്മെന്‍റ് പാർക്കിൽ മേൽനോട്ടക്കാരായ ജീവനക്കാർ മൊബൈൽ ഫോണിൽ കളിക്കുന്നതിനിടെ ട്രാംപോളിൽ കളിക്കുക്കുകയായിരുന്ന നാലുവയസ്സുകാരി ശ്വാസംമുട്ടി മരിച്ചു. യുക്രെയ്നിലെ മൈക്കോളൈവ് നഗരത്തിലെ അമ്യൂസ്മെന്റ് പാർക്കിലാണ് ദാരുണമായ സംഭവം. ഊതിവീർപ്പിക്കാവുന്ന ട്രാംപോളിന്റെ വളയത്തിൽ കുടുങ്ങി ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ 45 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്രാംപോളിന്റെ ഉള്ളിൽ നിന്ന് മകളുടെ ശബ്ദം കേൾക്കാതായതോടെ മാതാവ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ ട്രാംപോളിന്റെ വളയത്തിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. സംഭവ സമയം മൂന്ന് ജീവനക്കാർ ട്രാംപോളിന്റെ സമീപത്ത് ഉണ്ടായിരുന്നുവെന്നും എന്നാൽ ഇവർ മൊബൈൽ ഫോണിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മരിച്ച കുട്ടിയുടെ ബന്ധുക്കൾ പരാതിപ്പെട്ടു. അമ്യൂസ്മെന്‍റ് പാർക്കിൽ നിന്നു കുട്ടിക്ക് പ്രാഥമിക പരിചരണം പോലും ലഭിച്ചില്ലെന്നും കുടുംബം പരാതിപ്പെട്ടു.