വീണ്ടും എൽ നിനോ പ്രതിഭാസം രൂപമെടുക്കുന്നുണ്ട് ; മുന്നറിയിപ്പുമായി യുഎൻ

un

 ലോകത്തെ ആശങ്കയിലാക്കി വീണ്ടും എൽ നിനോ പ്രതിഭാസം രൂപമെടുക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി യുഎൻ. ഇത് വരും മാസങ്ങളിൽ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് യുഎന്നിന് കീഴിലുള്ള വേൾഡ് മെട്രോളജിക്കൽ ഓ‌‌ർ​ഗനൈസേഷൻ ഡബ്ല്യുഎംഒ) അറിയിച്ചു. 'എൽ നിനോയ്ക്കായി തയ്യാറെടുക്കുക' എന്ന പേരിൽ പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നത്. 

ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ എൽ നിനോ രൂപപ്പെടാനുള്ള സാധ്യത 80 ശതമാനമാണെന്ന് ഡബ്ല്യുഎംഒയുടെ റിപ്പോർട്ടിൽ പറയുന്നു. മധ്യ പസഫിക് സമുദ്രത്തിലെയും ഭൂമധ്യരേഖാ പ്രദേശങ്ങളിലെയും ഉപരിതല ജലം സാധാരണയേക്കാൾ കൂടുതൽ ചൂടുപിടിച്ചു കിടക്കുന്ന പ്രതിഭാസത്തെയാണ് എൽ നിനോ എന്ന് വിളിക്കുന്നത്. ഈ പ്രതിഭാസം രൂപപ്പെടുന്നത് ആഗോള താപനിലയെയും മഴയുടെ ലഭ്യതയെയും സാരമായി ബാധിക്കും.

Tags