എട്ടുമണിക്കൂര്‍ കാത്തിരിപ്പ് ; കാനഡയില്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ചത് മലയാളി
ഡോക്ടറെ കാണാന്‍ ട്രീറ്റ്മെന്റ് റൂമിലെത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു
നെഞ്ചുവേദനയുമായി ആശുപത്രിയിലെത്തിയ കാനഡ പൗരനായ മലയാളി അക്കൗണ്ടന്റ് എട്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും ഡോക്ടറെ കാണാനാകാതെ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ജോലി സ്ഥലത്തു നെഞ്ചു വേദനയുണ്ടായ പ്രശാന്ത് ശ്രീകുമാറാണ് ആശുപത്രിയില്‍ അച്ഛന്‍ കുമാര്‍ ശ്രീകുമാറിന്റെയും ഭാര്യ നിഹാരികയുടേയും കണ്‍മുന്നില്‍ മരിച്ചത്.
tRootC1469263">എഡ്മന്റണിലെ ്രേഗ നണ്‍സ് ആശുപത്രിയില്‍ ഡോക്ടറുടെ സമയം കിട്ടി വെയ്റ്റിങ് റൂമില്‍ നിന്ന് ഡോക്ടറുടെ റൂമിലെത്തി പത്തു സെക്കന്റിനുള്ളിലായിരുന്നു ഹൃദയാഘാതം മൂലം അന്ത്യം.
ആശുപത്രി ജീവനക്കാര്‍ ഇസിജി എടുത്തെങ്കിലും കുഴപ്പമുണ്ടായില്ല. കാത്തിരിക്കാന്‍ പറഞ്ഞ് വേദന സംഹാരി നല്‍കി. രക്തസമ്മര്‍ദ്ദം നോക്കുമ്പോള്‍ ഉയരുകയായിരുന്നു. എന്നിട്ടും കാത്തിരിക്കാന്‍ പറഞ്ഞു. ഡോക്ടറെ കാണാന്‍ ട്രീറ്റ്മെന്റ് റൂമിലെത്തിയപ്പോഴേക്കും കുഴഞ്ഞു വീഴുകയായിരുന്നു. മൂന്നു കുട്ടികളുടെ പിതാവാണ്.
പ്രശാന്തിന്റെ മരണത്തില്‍ ഉത്തരവാദിത്വം കാനഡ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. പ്രശാന്തിന് ആശുപത്രിയില്‍ നേരിടേണ്ടിവന്ന ദുരനുഭവം വിവരിക്കുന്ന ഭാര്യ നിഹാരികയുടെ വീഡിയോ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
.jpg)


