വീണ്ടും എബോള ഭീതി, കോംഗോയിൽ മരണ സംഖ്യ കൂടുന്നു; ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്തെ ആശങ്കയിലാക്കിക്കൊണ്ട് എബോള വ്യാപനം വീണ്ടും. ആഫ്രിക്കൻ രാജ്യങ്ങളായ കോങ്കോയിലും യുഗാണ്ടയിലുമാണ് രോഗം പടർന്നു പിടിച്ചിരിക്കുന്നത്. ബുണ്ടിബുഗ്യോ വൈറസാണ് ഇപ്പോഴത്തെ രോഗകാരണം. ഇതിനോടകം 80 പേർ എബോള രോഗബാധയിൽ മരിച്ചതായാണ് വിവരം. എബോള വീണ്ടും പടർന്നു പിടിച്ചതോടെ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. നിലവിൽ 246 സംശയാസ്പദമായ കേസുകളും 80 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ എട്ട് പേരുടെ രോഗം ലാബ് പരിശോധനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 24ന് മരിച്ച ബുനിയയിലെ ഒരു നേഴ്സാണ് ആദ്യ രോഗിയെന്നാണ് സംശയിക്കുന്നത്. ‘ബുന്ദിബുഗ്യോ’ എന്ന എബോള വൈറസ് വകഭേദമാണ് കോങ്കോയിൽ ഇപ്പോൾ പടർന്നുപിടിക്കുന്നത്. ഈ പ്രത്യേക വൈറസ് വിഭാഗത്തിനെതിരെ നിലവിൽ അംഗീകൃത മരുന്നുകളോ ഫലപ്രദമായ വാക്സിനുകളോ ലഭ്യമല്ലെന്നത് ആശങ്ക ഇരട്ടിയാക്കുന്നു.
.jpg)

