ടിബറ്റിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനം

earthquake
earthquake

ലാസ: ടിബറ്റിൽ റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തി ഭൂചലനം.ഭൗമോപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റെർ ഫോർ സീസ്മോളജി നൽകുന്ന വിവരമനുസരിച്ച് ഇന്ത്യൻ സമയം 11 മണി കഴിഞ്ഞാണ് ഭൂചലനം ഉണ്ടായത്.

തിങ്കളാഴ്ച രാത്രി റിക്ടർ സ്കെയിലിൽ 4.1 ശതമാനം രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനം ടിബറ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. ആഴത്തിലുള്ള ഭൂചലനങ്ങളെക്കാൾ അപകടകരമാണ് ഇത്തരത്തിലെ ചെറിയ പ്രഭവ കേന്ദ്രങ്ങളിൽ നിന്നുള്ള ഭൂചലനം. ടെക്ടോണിക് ഫലകങ്ങളുടെ കൂട്ടിയിടി മൂലം സ്ഥിരമായി ഭൂചലനമുണ്ടാകുന്ന രാജ്യമാണ് ടിബറ്റ്.

Tags