മെക്‌സിക്കോയില്‍ ഭൂചലനം
15.2 കിലോമീറ്റര്‍ (9.44 മൈല്‍) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു.
മെക്‌സിക്കോയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അയല്‍ രാജ്യങ്ങളായ ഗ്വാട്ടിമാലയിലും എല്‍ സാല്‍വഡോറിലും ശക്തമായ ഭൂചലനമുണ്ടായി. മെക്‌സിക്കോയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ ചിയാപാസിന്റെ തീരമായിരുന്നു പ്രഭവകേന്ദ്രം. ഗ്വാട്ടിമാലയിലും എല്‍ സാല്‍വഡോറിലും സുനാമി മുന്നറിയിപ്പ് നല്‍കി. ഇരു രാജ്യങ്ങളിലും കുലുക്കമനുഭവപ്പെട്ടു.
15.2 കിലോമീറ്റര്‍ (9.44 മൈല്‍) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്റര്‍ (186 മൈല്‍) ഉള്ളിലുള്ള തീരങ്ങളില്‍ അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. മെക്‌സിക്കോയിലെയും ഗ്വാട്ടിമാലയിലെയും ചില തീരങ്ങളില്‍ വേലിയേറ്റ നിരപ്പില്‍ നിന്ന് 0.3 മീറ്റര്‍ മുതല്‍ 1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ എത്താന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
.jpg)

