അഫ്ഗാനിസ്താനിൽ ഭൂചലനം

earthquake

 അഫ്ഗാനിസ്താനിൽ ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 3:24ഓടെ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (NCS) അറിയിച്ചു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഭൂമിക്കടിയിൽ 95 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. 

അഫ്ഗാനിസ്താൻ സ്ഥിതി ചെയ്യുന്ന ഹിന്ദുക്കുഷ് മേഖലയും ഇന്ത്യൻ-യൂറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനമായതും ഇവിടെ അടിക്കടി ഭൂചലനങ്ങൾ ഉണ്ടാകാൻ കാരണമാകുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ദശകങ്ങളായി സംഘർഷം നിലനിൽക്കുന്ന അഫ്ഗാൻ ജനതക്ക് ഇത്തരം പ്രകൃതിക്ഷോഭങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 

Tags