അഫ്ഗാനിസ്താനിൽ ശക്തമായ ഭൂചലനം ; 5.6 തീവ്രത രേഖപ്പെടുത്തി

earthquake
earthquake

ന്യൂഡൽഹി : അഫ്ഗാനിസ്താനിൽ ശക്തമായ ഭൂചലനം. ഹിന്ദുക്കുഷ് മേഖലയിലാണ് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇതുവരെ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ടുചെയ്തിട്ടില്ല.

121 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്ററിനെ (ഇഎംഎസ്ഇ) ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബാഗ്ലാൻ പ്രവിശ്യക്ക് 164 കിലോമീറ്റർ കിഴക്കാണ് ഭൂകമ്പ പ്രഭവകേന്ദ്രം.

Tags