ദുബൈയിൽ കാരവാനുകൾ, ട്രെയിലറുകൾ, ഫുഡ് ട്രക്കുകൾ എന്നിവയ്ക്കായി 335 പാർക്കിങ് സ്ഥലങ്ങൾ; അൽറുവയ്യ യാർഡ് പദ്ധതിയാരംഭിച്ചു
ദുബൈ: നഗര ഘടന മെച്ചപ്പെടുത്താനും സുസ്ഥിര പദ്ധതികളെ പിന്തുണയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബൈ റോഡ്സ് ആന്ഡ് ട്രാന്സ്പോര്ട്ട് അതോറിറ്റി (ആര്.ടി.എ) അല് റുവയ്യ യാര്ഡ് പദ്ധതി ആരംഭിച്ചു.
പാര്ക്കിങ് സുഗമമാക്കുന്നതിലൂടെയും കാരവനുകള്, ബോട്ടുകള് (ജെറ്റ് സ്കികള് ഉള്പ്പെടെ), ട്രെയിലറുകള്, ഭക്ഷണ വില്പന വാഹനങ്ങള് എന്നിവയ്ക്ക് വ്യവസ്ഥാപിതവും സമര്പ്പിതവുമായ പാര്ക്കിങ് സൗകര്യങ്ങള് നല്കുന്നതിലൂടെയും ദുബൈയുടെ നഗര ഭൂപ്രകൃതിയും ടൂറിസം ആകര്ഷണവും സംരക്ഷിക്കാനും ഈ സംരംഭം പിന്തുണ നല്കുന്നു. താമസം, ടൂറിസം, ബിസിനസ് എന്നിവയ്ക്കുള്ള മുന്നിര ആഗോള ലക്ഷ്യ സ്ഥാനമെന്ന നിലയില് ദുബൈയുടെ അസ്തിത്വത്തെ എടുത്ത് കാട്ടുന്നതാണിത്.
tRootC1469263">കാരവനുകള്, ബോട്ടുകള്, ട്രെയിലറുകള്, ഭക്ഷണ വില്പന വാഹനങ്ങള് എന്നിവയ്ക്ക് സംയോജിതവും സുരക്ഷിതവുമായ പാര്ക്കിംഗ് പരിഹാരങ്ങള് നല്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ച് വിശദീകരിക്കവേ, ആര്.ടി.എയിലെ കോര്പറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോര്ട്ട് സര്വിസസ് സെക്ടര് സി.ഇ.ഒ അബ്ദുല്ല യൂസഫ് അല് അലി പറഞ്ഞു.
അനിയന്ത്രിത രീതികള് തടയുന്നതിലും, സുഗമ ഗതാഗതം നിലനിര്ത്തുന്നതിലും ഈ സംരംഭം സുപ്രധാന സ്തംഭമാണ്. യാര്ഡ് 335 സമര്പ്പിത പാര്ക്കിങ് സ്ഥലങ്ങള് പ്രദാനം ചെയ്യുന്നു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെ ഇവ സജ്ജീകരിച്ചിരിക്കുന്നു. റോഡിന്റെ ശരിയായ വഴി ശേഷി കൂട്ടാനും, ഗതാഗത സുരക്ഷ വര്ധിപ്പിക്കാനും, നഗര ആകര്ഷണം വ്യാപിപ്പിക്കാനുമുള്ള മികച്ച മാര്ഗം ഇത് നല്കുന്നു. എമിറേറ്റിലുടനീളമുള്ള വ്യക്തികള്ക്കും കമ്ബനികള്ക്കും സേവനം പ്രയോജനപ്പെടുത്താന് മറ്റ് സ്ഥലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള പഠനം നടന്നു വരികയാണ്.
ദുബൈയിലെ പ്രത്യേക കമ്ബനിയുമായി സഹകരിച്ചാണ് അല് റുവയ്യ യാര്ഡ് പദ്ധതി നടപ്പാക്കുന്നത്. സ്വകാര്യ മേഖലയുമായി ചേര്ന്ന് പ്രവര്ത്തിക്കാനുള്ള ആര്.ടി.എയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നത് കൂടിയാണിത്. കൂടാതെ, സുപ്രധാന അടിസ്ഥാന സൗകര്യ പദ്ധതികള് നടപ്പിലാക്കുന്നതിലും ദുബൈ സാമ്ബത്തിക അജണ്ടയുടെ (ഡി33) ലക്ഷ്യങ്ങള് കൈവരിക്കുന്നതിലും പൊതുസ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള ദുബൈ സര്ക്കാരിന്റെ ദര്ശനവുമായി ഇത് യോജിക്കുന്നു. സ്വകാര്യ മേഖലയിലെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ളവര്ക്ക് വിപുലമായ സേവനങ്ങള് നല്കുന്നതിന് വൈജ്ഞാനിക കൈമാറ്റം പ്രോത്സാഹിപ്പിച്ചുകൊണ്ടും ഇത് സുസ്ഥിര സാമ്ബത്തിക വളര്ച്ചയെ പിന്തുണയ്ക്കുന്നുവെന്നും അല് അലി കൂട്ടിച്ചേര്ത്തു.
.jpg)


