ലഹരിവസ്തു കൃഷി ചെയ്ത കേസിൽ 17 പേർക്ക് തടവ്
Thu, 18 May 2023

മനാമ: ലഹരിവസ്തു കൃഷി ചെയ്ത കേസിൽ 17 പേർക്ക് തടവ്. യൂറോപ്യൻ, ഏഷ്യൻ വംശജരാണ് പിടിയിലായത്. വിപണനമുദ്ദേശിച്ചാണ് ലഹരിവസ്തുക്കൾ കൃഷി ചെയ്തിരുന്നത്. ഇതിൽ നാല് പ്രതികൾക്ക് ജീവപര്യന്തം തടവും ആറ് പ്രതികൾക്ക് 10 വർഷം തടവും ഏഴ് പ്രതികൾക്ക് ഒരു വർഷം തടവുമാണ് കോടതി വിധിച്ചത്. പ്രതികളിൽനിന്ന് 77,000 ദീനാർ പിഴയീടാക്കാനും മയക്കുമരുന്ന് കണ്ടുകെട്ടാനും ശിക്ഷാകാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും ഉത്തരവിട്ടു.