ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടക്കുന്ന ഡ്രോൺ ആക്രമണം ; ഇന്ത്യയ്ക്ക് തിരിച്ചടി
ദോഹ: ഖത്തറിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെ നടക്കുന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ത്യയിലെ പ്രകൃതിവാതക വിതരണത്തിൽ വൻ കുറവ്. ലോകത്തിലെ പ്രമുഖ എൽഎൻജി (LNG) ഉത്പാദക രാജ്യമാണ് ഖത്തർ. ഉത്പാദനം തടസ്സപ്പെട്ടതോടെ രാജ്യത്തെ പ്രമുഖ ഗ്യാസ് കമ്പനികൾ വ്യവസായ സ്ഥാപനങ്ങൾക്കുള്ള വിതരണം വെട്ടിക്കുറച്ചു. റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
tRootC1469263">വ്യവസായങ്ങൾക്കുള്ള വാതക വിതരണത്തിൽ പത്ത് ശതമാനം മുതൽ മുപ്പത് ശതമാനം വരെ കുറവാണ് വരുത്തിയത്. രാജ്യത്തെ പ്രമുഖ ഇറക്കുമതിക്കാരായ പെട്രോനെറ്റ് എൽഎൻജി ആണ് വിതരണത്തിലെ കുറവിനെക്കുറിച്ച് ഗെയ്‌ൽ (GAIL), ഇന്ത്യൻ ഓയിൽ (IOC) എന്നിവരെ അറിയിച്ചത്.
പ്രകൃതിവാതക ക്ഷാമം പരിഹരിക്കാനായി അന്താരാഷ്ട്ര വിപണിയിൽ നിന്ന് 'സ്പോട്ട് ടെൻഡറുകൾ' വഴി അടിയന്തരമായി ഗ്യാസ് വാങ്ങാൻ കമ്പനികൾ ശ്രമിക്കുന്നുണ്ട്. അതേസമയം ആഗോളതലത്തിൽ വില കുതിച്ചുയരുന്നത് തിരിച്ചടിയാണ്. ഖത്തറിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ ഉണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇറാനിൽ നിന്നുള്ള വിമാനങ്ങൾ വെടിവെച്ചിട്ടതായും റിപ്പോർട്ടുകളുണ്ട്. മേഖലയിൽ യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും സാന്നിധ്യം ശക്തമാണ്.
ഖത്തറിലെ എൽഎൻജി അടിസ്ഥാന സൗകര്യങ്ങളെയും സഊദിയിലെ എണ്ണ നിലയങ്ങളെയും ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ ആഗോള ഊർജ്ജ വിപണിയുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചിരിക്കുകയാണ്
ഇന്ത്യയെ ബാധിക്കുന്നത് എങ്ങനെ?
ലോകത്ത് ഏറ്റവും കൂടുതൽ എൽഎൻജി ഇറക്കുമതി ചെയ്യുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇതിൽ ഭൂരിഭാഗവും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഖത്തറിലെ ഉത്പാദനം ദീർഘകാലം തടസ്സപ്പെട്ടാൽ ഇന്ത്യയിലെ വളം ഉത്പാദനം, ഊർജ്ജം, മറ്റ് വൻകിട വ്യവസായങ്ങൾ എന്നിവയെ അത് ദോഷകരമായി ബാധിക്കും. ഇൻഷുറൻസ് ചെലവുകളും ചരക്ക് കൂലിയും വർദ്ധിക്കുന്നത് വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിൽ വിലക്കയറ്റത്തിന് കാരണമായേക്കാം.
.jpg)


