യുക്രെയ്നിൽ ഡ്രോൺ ആക്രമണം : ഒമ്പത് മരണം
യുക്രെയ്നിൽ ഡ്രോൺ ആക്രമണം : ഒമ്പത് മരണം
Nov 3, 2025, 18:44 IST
കിയവ്: യുക്രെയ്നിലെ ഒഡേസയിൽ കാർ പാർക്കിങ് മേഖലയിലുണ്ടായ റഷ്യൻ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.കരിങ്കടൽ തീരത്തോട് ചേർന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. ഞായറാഴ്ച പുലർച്ചയുണ്ടായ ഡ്രോൺ- മിസൈൽ ആക്രമണത്തെ തുടർന്ന് വൈദ്യുതിവിതരണം നിലച്ചത് 60,000ത്തോളം പ്രദേശവാസികളെ ദുരിതത്തിലാക്കി.
tRootC1469263">അതേസമയം, റഷ്യയിലെ തുവാപ്സെ തുറമുഖത്തിൽ എണ്ണക്കപ്പലിനു നേരെ യുക്രെയ്ൻ ഡ്രോണാക്രമണം ഉണ്ടായതായി അധികൃതർ പറഞ്ഞു.
.jpg)

