പശ്ചാത്യ ശൈലിയില്‍ വസ്ത്രം ധരിച്ചു ; യുവാക്കളെ തടവിലാക്കി താലിബാന്‍
നാലു പേരെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ല. മറിച്ച് വിളിച്ചുവരുത്തുകയും ഉപദേശിക്കുകയും മോചിപ്പിക്കുകയുമായിരുന്നു
പ്രശസ്ത ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ച് പൊതു സ്ഥലത്ത് നടന്നതിന് അഫ്ഗാനിസ്ഥാനിലെ നാലു യുവാക്കളെ പിടികൂടി തടവിലാക്കി. ഇവരെ പുനരധിവാസ തടങ്കലിലേക്ക് മാറ്റി.
തെക്കന്‍ ഹെറാത്ത് പ്രവിശ്യയില്‍ ട്രഞ്ച് കോട്ടുകളും ഫ്‌ളാറ്റ് കാപ്പുകളും ധരിച്ച് തെരുവുകളിലൂടെ ചുറ്റിനടന്ന ഇവരെ വിദേശ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്ന കുറ്റത്തിന് തടവിലാക്കിയതായി താലിബാന്‍ സര്‍ക്കാരിന്റെ ദുരാചാര നിവാരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
' ഞങ്ങള്‍ മുസ്ലീങ്ങളും അഫ്ഗാനികളുമാണ്, ഞങ്ങള്‍ക്ക് ഞങ്ങളുടേതായ മതവും സംസ്‌കാരവും മൂല്യങ്ങളുമുണ്ട്. നിരവധി ത്യാഗങ്ങളിലൂടെ ഞങ്ങള്‍ ഈ രാജ്യത്തെ ഹാനീകരമായ സംസ്‌കാരങ്ങളില്‍ നിന്ന് സംരക്ഷിച്ചു. ഇപ്പോള്‍ ഞങ്ങള്‍ അതിനെ പ്രതിരോധിക്കുകയും ചെയ്തു, മന്ത്രാലയ വക്താവ് സോഷ്യല്‍മീഡിയയില്‍ കുറിച്ചു.
നാലു പേരെയും ഔദ്യോഗികമായി അറസ്റ്റ് ചെയ്തിട്ടില്ല. മറിച്ച് വിളിച്ചുവരുത്തുകയും ഉപദേശിക്കുകയും മോചിപ്പിക്കുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
.jpg)

