ഇറാനുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ ആഗ്രഹിക്കുന്നില്ല : ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ വെടിനിർത്തൽ ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . സുപ്രധാന കപ്പൽപാതയായ ഹുർമൂസ് കടലിടുക്ക് ഒരുപ്രത്യേക ഘട്ടത്തിൽ 'സ്വയം തുറക്കും' എന്നും ചൈന അതിൽ ഇടപെട്ടാൽ "നല്ലതായിരിക്കുമെന്നും" അദ്ദേഹം പറഞ്ഞു.
വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഹുർമൂസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകുന്നതിന് "ധാരാളം സഹായം" ആവശ്യമാണെന്നും ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിലിടപെടുന്നത് "നല്ലതായിരിക്കുമെന്നും" ട്രംപ് പറഞ്ഞു.
"നമുക്ക് ചർച്ച നടത്താം, പക്ഷേ എനിക്ക് വെടിനിർത്തൽ നടത്താൻ താൽപ്പര്യമില്ല" ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. യു.എസ് സൈനിക നടപടി പൂർത്തിയാക്കിക്കഴിഞ്ഞാൽ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേലും തയ്യാറാകുമെന്നുമാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പശ്ചിമേഷ്യയിൽ സൈനിക ലക്ഷ്യങ്ങളിലേക്ക് അടുക്കുകയാണെന്നും ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചനയുഎന്നും ട്രംപ് നേരത്തെ സമൂഹമാധ്യമത്തിലെ പോസ്റ്റിൽ വ്യക്താമക്കിയിരുന്നു. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്ക തങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് "വളരെ അടുത്താണ്" എന്ന് ട്രംപ് പറഞ്ഞു. സൈനിക നടപടി അവസാനിപ്പിന്നത് പരഗണനയിലാണ്. അതേസമയം ഹുർമൂസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിനുള്ള ഉത്തരവാദിത്തം മറ്റ് രാജ്യങ്ങൾ ഏറ്റെടുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
.jpg)


