'ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം'; ബില്ലവതരിപ്പിച്ച് അമേരിക്കന്‍ നിയമനിര്‍മാതാവ്
Updated: May 27, 2023, 07:47 IST
![diwali](https://keralaonlinenews.com/static/c1e/client/94744/uploaded/dc40ce2ea7cdb2e442791d1efb2efe44.jpg?width=823&height=431&resizemode=4)
ദീപാവലി ദേശീയ അവധി ദിനമായി പ്രഖ്യാപിക്കണം എന്ന ആവശ്യമുയര്‍ത്തി അമേരിക്കന്‍ നിയമനിര്‍മാതാവ്. കോണ്‍ഗ്രസ്വുമണ്‍ ഗ്രേസ്ഡ് മെങ്ങ് ആണ് യുഎസ് കോണ്‍ഗ്രസില്‍ ബില്ലവതരിപ്പിച്ചത്.
ദിവാലി ഡേ ആക്ട് എന്ന് പേരിട്ടിരിക്കുന്ന ഈ ബില്ലിനെ വിവിധ ആളുകള്‍ സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ പാസായി പ്രസിഡന്റ് ഒപ്പിട്ടാല്‍ അമേരിക്കയിലെ 12ാം ദേശീയ അവധി ദിനമായി ദീപാവലി മാറും.
അമേരിക്കന്‍ സംസ്ഥാനമായ പെന്‍സില്‍വേനിയ ദീപാവലി ദിനം അവധി ദിവസമായി പ്രഖ്യാപിച്ചത് കഴിഞ്ഞ മാസമാണ്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദീപാവലി ഔദ്യോഗിക അവധി ദിനമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം സംസ്ഥാന സെനറ്റര്‍ ഗ്രെഗ് റോത്ത്മാനും സാവലും അവതരിപ്പിച്ചതിന് പിന്നാലെ ദീപാവലി ഔദ്യോഗിക അവധിയായി അംഗീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
![](https://keralaonlinenews.com/static/c1e/static/themes/11/94744/4170/images/new-shopprix-ad.jpg)