വീണ്ടും നയതന്ത്ര ചര്‍ച്ച കാറില്‍ ! ; മോദിയും പുടിനും ഒരേ കാറില്‍ യാത്ര ചെയ്തത് ചര്‍ച്ചയാകുന്നു

modi

നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഇത്തരം അനൗപചാരിക ചര്‍ച്ചകളെ ഇന്ത്യ ഉപയോഗപ്പെടുത്തുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

സാധാരണയായി ലോകനേതാക്കള്‍ നയതന്ത്ര ചര്‍ച്ചകള്‍ നടത്തുന്നത് ഔപചാരികമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്നുകൊണ്ടാണ്. എന്നാല്‍ അത്തരം ചര്‍ച്ചകള്‍ കാറില്‍ വച്ചും ആകാമെന്ന് നയതന്ത്രരീതി വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. നയതന്ത്രബന്ധം ഊട്ടിയുറപ്പിക്കുന്നതിന് ഇത്തരം അനൗപചാരിക ചര്‍ച്ചകളെ ഇന്ത്യ ഉപയോഗപ്പെടുത്തുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രിക്സ് ഉച്ചകോടിക്കായി ഡല്‍ഹിയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും നരേന്ദ്ര മോദിയും പുടിന്റെ റഷ്യന്‍ നിര്‍മ്മിത ലിമോസിനില്‍ ഒരുമിച്ച് യാത്ര ചെയ്തതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷം ചൈനയില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന  ഉച്ചകോടിക്കിടെയും മോദി പുടിനൊപ്പം ഇതേ കാറില്‍ യാത്ര ചെയ്തിരുന്നു. ഇത് നാലാമത്തെ തവണയാണ് ഇരുവരും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുന്നത്.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഭാരത് മണ്ഡപത്തിലെ ഇന്റര്‍നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ എക്സിബിഷന്‍ പ്രദര്‍ശനത്തിലേക്കാണ് ഇരുവരും പുടിന്റെ റഷ്യന്‍ നിര്‍മിത കവചിത ലിമോസിനില്‍ ഒരുമിച്ച് പോയത്. പുടിന്‍ തന്നെയാണ് പ്രധാനമന്ത്രി മോദിയെ ഒരുമിച്ച് യാത്ര ചെയ്യാന്‍ ക്ഷണിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഉഭയകക്ഷി കൂടിക്കാഴ്ച നടക്കുന്ന വേദിയിലേക്ക് ഇരുവരും ഒരുമിച്ച് പോകാന്‍ പുടിന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. യാത്രയ്ക്കിടെ ഇരുനേതാക്കളും ഏകദേശം ഒരു മണിക്കൂറോളം സ്വകാര്യ സംഭാഷണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഷാങ്ങ്ഹായ് കോ-ഓപ്പറേഷന്റെ ഉച്ചകോടിക്കിടെയായിരുന്നു പുടിന്റെ ആഢംബര ഓറസ് സെനറ്റ് കാറില്‍ മോദി യാത്ര ചെയ്തത്. പിന്നീട് പുടിന്‍ ഇന്ത്യയില്‍ എത്തിയപ്പോള്‍ മോദിയുടെ ടൊയോട്ട ഫോര്‍ചൂണറില്‍ യാത്ര ചെയ്തതും ശ്രദ്ധേയമായിരുന്നു.

Tags