സഹോദരനെ വിവാഹം കഴിച്ചല്ലേ അമേരിക്കയിലേക്ക് എത്തിയത്! കോണ്‍ഗ്രസ് അംഗത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ട്രംപ്

trump
trump

യുഎസ് കോണ്‍ഗ്രസിലെ ഏറ്റവും മോശം വനിതാ പ്രതിനിധിയാണ് ഇല്‍ഹാന്‍ എന്നും ട്രംപ് ആരോപിച്ചു

സൊമാലിയന്‍ വംശജയായ യുഎസ് കോണ്‍ഗ്രസ് അംഗം ഇല്‍ഹാന്‍ ഒമറിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.  അവരുടെ കുടിയേറ്റ പശ്ചാത്തലം ഉയര്‍ത്തിക്കാട്ടിയായിരുന്നു ട്രംപിന്റെ വ്യക്തിപരമായ ആക്രമണം. തന്റെ സഹോദരനെ വിവാഹം കഴിച്ചാണ് ഇല്‍ഹാന്‍ അമേരിക്കയിലേക്ക് നിയമവിരുദ്ധമായി എത്തിയതെന്ന് ട്രംപ് ആരോപിച്ചു.

tRootC1469263">


വൈറ്റ് ഹൗസിന് സമീപം ഒരു അഫ്ഗാന്‍ പൗരന്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരെ വെടിവച്ചതിനെത്തുടര്‍ന്നാണ് ട്രംപ് കടുത്ത കുടിയേറ്റ വിരുദ്ധ പരാമര്‍ശം നടത്തിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇല്‍ഹാന്‍ ഒമറിനെതിരെ ആഞ്ഞടിച്ചത്.
യുഎസ് കോണ്‍ഗ്രസിലെ ഏറ്റവും മോശം വനിതാ പ്രതിനിധിയാണ് ഇല്‍ഹാന്‍ എന്നും ട്രംപ് ആരോപിച്ചു. അവര്‍ കുടിയേറ്റ ആവശ്യങ്ങള്‍ക്കായി തന്റെ സഹോദരനെ വിവാഹം കഴിച്ചുവെന്നും ട്രംപ് പറഞ്ഞു. മിനസോട്ടയില്‍ നിന്നുള്ള സഭാംഗമാണ് ഇല്‍ഹാന്‍ ഒമര്‍.

സൊമാലിയന്‍ പാരമ്പര്യത്തിന്റെ പേരിലും ഇല്‍ഹാന്‍ ഒമറിനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. എപ്പോഴും ഹിജാബ് ധരിക്കുന്ന ഒമര്‍ നിയമവിരുദ്ധമായാണ് അമേരിക്കയിലേക്ക് വന്നതെന്നും യുഎസില്‍ ഒന്നും ചെയ്യാതെ തങ്ങളുടെ രാജ്യത്തെ കുറിച്ചും അതിന്റെ ഭരണഘടനയെ കുറിച്ചും വെറുപ്പോടെ പരാതിപ്പെടുകയും മോശമായി പെരുമാറുകയും ചെയ്യുന്നുവെന്നും ട്രംപ് ആരോപിച്ചു. ജീര്‍ണിച്ച പിന്നോക്കാവസ്ഥയിലുള്ള കുറ്റകൃത്യങ്ങള്‍ നിറഞ്ഞ രാഷ്ട്രമാണ് സൊമാലിയ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുഎസിലെ ആദ്യ സൊമാലിയന്‍-അമേരിക്കന്‍ ആയ ഒമര്‍ എപ്പോഴെങ്കിലും ബന്ധുവിനെ വിവാഹം കഴിച്ചതിനോ കുടിയേറ്റ തട്ടിപ്പ് നടത്തിയതിനോ തെളിവില്ല. തന്റെ അവകാശവാദങ്ങളെ കുറിച്ച് ട്രംപും വിശദീകരണം നല്‍കിയിട്ടില്ല. ഇതാദ്യമായല്ല ഇല്‍ഹാനെതിരെ ട്രംപ് കടുത്ത വംശീയ ആക്ഷേപങ്ങള്‍ നടത്തുന്നത്. ഇല്‍ഹാന്‍ രാജ്യം വിട്ടുപോകണമെന്നു വരെ ട്രംപ് പറഞ്ഞിരുന്നു.

Tags