ചൈനീസ് ഉപഗ്രഹചിത്രങ്ങള്‍ ഇറാന്‍ ഉപയോഗിച്ചു ? ജോര്‍ദാനിലെ യുഎസ് താവളത്തിന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

trump

ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ജോര്‍ദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് മുന്നോടിയായി ചൈനീസ് സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹചിത്രങ്ങള്‍ ഇറാന്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ട്. ജൂലൈ 17ന് ജോര്‍ദാനിലെ മുവാഫഖ് സല്‍തി (അല്‍ അസ്‌റാഖ്) എയര്‍ ബേസിന് നേരെയുണ്ടായ ആക്രമണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. ആക്രമണത്തില്‍ മൂന്ന് യുഎസ് സൈനികര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണത്തിന് മുമ്പും ശേഷവും താവളത്തിന്റെ ഉയര്‍ന്ന നിലവാരത്തിലുള്ള ഉപഗ്രഹചിത്രങ്ങള്‍ ഇറാന് ലഭിച്ചെന്നാണ് യുഎസ് അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ നേരിട്ട് ആക്രമണത്തിന് സഹായം നല്‍കിയതായി യുഎസ് ആരോപിച്ചിട്ടില്ല. ചിത്രങ്ങള്‍ നല്‍കിയതായി പറയുന്ന പ്രത്യേക ചൈനീസ് സ്ഥാപനങ്ങളുടെ പേരുകളും പുറത്തുവിട്ടിട്ടില്ല.

ഇറാന് ചൈനീസ് ഉപഗ്രഹ സാങ്കേതികവിദ്യയും നിരീക്ഷണ ശേഷിയും ലഭിക്കുന്നത് സംബന്ധിച്ച് നേരത്തെയും യുഎസ് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ചൈനീസ് സ്ഥാപനങ്ങള്‍ ഇറആനെ സഹായിക്കുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ചൈന ആരോപണങ്ങള്‍ നിഷേധിച്ചു.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട് ഇരു രാജ്യങ്ങളുടേയും നയതന്ത്ര ബന്ധത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. രാജ്യാന്തര മാധ്യമമായ ദി വാള്‍ സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Tags