ട്രംപിന്റെ ഗ്രീന്‍ലന്റ് ഏറ്റെടുക്കല്‍ പദ്ധതിയെ തള്ളി ഡെന്മാര്‍ക്കും ഗ്രീന്‍ലന്റും
അമേരിക്കക്ക് ഗ്രീന്‍ലന്‍ഡില്‍ കൂടുതല്‍ സൈനിക കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിലും തുറന്ന സമീപനമെന്നും ഡെന്‍മാര്‍ക്ക് അറിയിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഗ്രീന്‍ലന്റ് ഏറ്റെടുക്കല്‍ പദ്ധതിയെ തള്ളി ഡെന്മാര്‍ക്കും ഗ്രീന്‍ലന്റും. വൈറ്റ് ഹൗസില്‍ ഒരു മണിക്കൂറോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. യുഎസ്, ഡെന്‍മാര്‍ക്ക്, ഗ്രീന്‍ലന്റ് രാജ്യങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. അമേരിക്കയുമായി അടിസ്ഥാനപരമായ അഭിപ്രായ ഭിന്നതയെന്ന് ഡെന്‍മാര്‍ക്ക് വിദേശ മന്ത്രി ലാര്‍സ് റാസ്മ്യുസന്‍ പ്രതികരിച്ചു. സമവായത്തിലെത്താന്‍ ഒരു സംയുക്ത ടാസ്‌ക് ഫോഴ്സ് പരിഗണിക്കാം. കൂടുതല്‍ ചര്‍ച്ചകള്‍ക്കും തയ്യാര്‍ ആണ്. അമേരിക്കക്ക് ഗ്രീന്‍ലന്‍ഡില്‍ കൂടുതല്‍ സൈനിക കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിലും തുറന്ന സമീപനമെന്നും ഡെന്‍മാര്‍ക്ക് അറിയിച്ചു.
tRootC1469263">
കഴിഞ്ഞ ദിവസം ഗ്രീന്‍ലാന്റ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക്കിനെ പരിഹസിക്കുന്ന പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഗ്രീന്‍ലാന്റ് നിലവില്‍ സുരക്ഷിതമല്ലെന്നും രണ്ട് നായ് വണ്ടികള്‍ മാത്രമല്ലേയുള്ളൂ എന്നും ചോദിച്ചിരുന്നു. അമേരിക്കക്കും ഡെന്മാര്‍ക്കിനുമിടയില്‍ ഒരു പക്ഷം പിടിക്കേണ്ടി വന്നാല്‍ ഡെന്മാര്‍ക്കിനൊപ്പം നില്‍ക്കുമെന്ന് ഗ്രീന്‍ലാന്റ് പ്രധാനമന്ത്രി ജെന്‍സ് ഫ്രെഡറിക് പറഞ്ഞതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഈ നിലപാട് ഭാവിയില്‍ നിങ്ങളെ ബാധിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
.jpg)


