വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,430 ആയി
50,000-ത്തിലധികം ആളുകളെ കാണാനില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയും വ്യക്തമാക്കി.
വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയര്‍ന്നതായി ഔദ്യോഗിക സ്ഥിരീകരണം. ദുരന്തത്തില്‍ 3,200-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും 3,100-ലധികം ആളുകള്‍ ഭവനരഹിതരാകുകയും ചെയ്തതായി വെനിസ്വേലന്‍ നാഷണല്‍ അസംബ്ലി പ്രസിഡന്റ് ജോര്‍ജ് റോഡ്രിഗസ് അറിയിച്ചു. 50,000-ത്തിലധികം ആളുകളെ കാണാനില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയും വ്യക്തമാക്കി.
കഴിഞ്ഞ ബുധനാഴ്ച വെനസ്വേലയില്‍ വെറും 39 സെക്കന്‍ഡുകളുടെ ഇടവേളയിലാണ് 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായത്. രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളാണിത്.
തലസ്ഥാനമായ കാരക്കാസ്, തീരദേശ മേഖലയായ ലാ ഗൈ്വറ എന്നിവിടങ്ങളിലാണ് ഭൂചലനം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇവിടെ തകര്‍ന്നടിഞ്ഞത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
.jpg)

